കോഴിക്കോട്: ബലി പെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും ആദര്‍ശം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ബലി പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകകളായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രയാസങ്ങളനുഭവിക്കുന്നവരെ പ്രാര്‍ഥനകള്‍ കൊണ്ട് ചേര്‍ത്ത് പിടിക്കാന്‍ ഈ ആഘോഷവേളകളില്‍ മറക്കരുതെന്ന് കെ ജെ യു പ്രസിഡന്റ് എം മുഹമ്മദ് മദനി, സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവര്‍ അഭ്യര്‍ഥിച്ചു