സ്നേഹ സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്വേഷ പ്രചാരകരെ പരാജയപ്പെടുത്തുക: കെ.എൻ.എം മർക്കസുദ്ദഅവ

Kozhikode

മലപ്പുറം: : ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും എക്കാലത്തെയും മാതൃകകളായ ഇബറാഹിം നബിയുടെയും പുത്രൻ ഇസ്മായിൽ നബിയുടെയും വീരസ്മരണകൾ അയവിറക്കി ഈദ്യൽ അദ്ഹാ ആഘോഷിക്കുന്ന മുഴുവൻ വിശ്വാസികൾക്കും കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടിയും ജന:സെകട്ടറി സി.പി ഉമർ സുല്ലമിയും ഈദ് ആശംസകൾ നേർന്നു.

സ്നേഹവും സൗഹാർദവും സഹവർത്തിത്തവും തകർക്കാൻ വിശ്വാസികൾക്കിടയിൽ വിദ്യേഷത്തിൻ്റെ വിഷം വിതക്കുന്ന വർഗീയ ശക്തികൾക്കെതിരൽ വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കാൻ ഈദുൽ അദ്ഹാ ആഘോഷം നിമിത്തമാവണം.

വർഗീയതക്കും അക്രമങ്ങൾക്കു അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ തിൻമകൾക്കുമെതിരിൽ പോരാട്ടം നയിക്കാൻ ഇബ്റാഹിം നബിയുടെയും ഇസ്ലാമിയിൽ നബിയുടെയും ത്യാഗോജ്ജ്വല ജീവിതം കരുത്ത് പകരും

രാജ്യത്തിനകത്തും പലസ്തീനിലി ടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂട ഭീകരതക്കും ആൾകൂട്ട അക്രമങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കാൻ ബലിപെരുന്നാൾ ദിനത്തിൽ വിശ്വാസികൾ പ്രതിജ്ഞ ചെയ്യണമെന്നും കെ.എൻ.എം മർകസുദ്ദഅവ നേതാക്കൾ ഊദ് സന്ദേശത്തിൽ പറഞ്ഞു.