നീതിക്കും നൻമക്കും വേണ്ടിയുള്ള ചേർന്നുനിന്നുള്ള മുന്നേറ്റത്തിന്‍റെ അനിവാര്യതയാണ് പെരുന്നാൾ ഓർമ്മപ്പെടുത്തുന്നത്

Kozhikode

കോഴിക്കോട്: മനം ഞെട്ടിപ്പിക്കുന്ന മനുഷ്യക്കുരുതി ഫിലസ്തീനിൻ്റെ മണ്ണിൽ തുടരുമ്പോൾ നീതിക്കും നൻമക്കും വേണ്ടിയുള്ള ചേർന്നുനിന്നുള്ള മുന്നേറ്റത്തിൻ്റെ അനിവാര്യതയാണ് പെരുന്നാൾ ഓർമ്മപ്പെടുത്തുന്നതെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ സ്വലാഹി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

പ്രയാസപ്പെടുന്നവർക്ക് തണലാവാനും ദുരിതം പേറുന്നവരെ ചേർത്തുപിടിക്കാനും കഴിയണം. ആരെയും വേർതിരിച്ച് നിർത്താനും ഒറ്റപ്പെടുത്താനും അനുവദിക്കില്ലെന്ന സന്ദേശം രാജ്യം നൽകുമ്പോൾ ഇബ് റാഹിം പ്രവാചകൻ്റെയും കുടുംബത്തിൻ്റെയും സ്നേഹത്തി യും സമർപ്പണത്തിൻ്റെയും പാഠങ്ങൾ നമുക്ക് വെളിച്ചമാവണമെന്നും അദ്ദേഹം പറഞ്ഞു.