തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്നിടത്തും ജോലി സ്ഥലത്തും വാഹനങ്ങളിലും ഇനിമുതല്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.
മാക്‌സിന് പുറമെ പൊതുചടങ്ങുകളില്‍ സാമൂഹിക അകലവും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് വ്യക്തമാക്കിയുമാണ് ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങള്‍.