ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്ലാര്‍ക്ക്

Gulf News GCC

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഒഴിവ്. 4860 ദിര്‍ഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. പുറമെ അലവന്‍സുകളും ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. അപേക്ഷകര്‍ക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിരുദം വേണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടര്‍ വൈദഗ്ധ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്. (2023 ജനുവരി ഒന്ന്). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://form.jotform.com/230111715855450 ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇമെയില്‍ അപേക്ഷകളും പരിഗണിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *