ഉറുമ്പാന കവർ പ്രകാശനം ചെയ്തു

Thiruvananthapuram

ശ്രീകണ്ഠപുരം: എഴുത്തുകാരൻ ബഷീർ പെരുവളത്തു പറമ്പിന്റെ പതിനൊന്നാമത് പുസ്തകമായ ജീവികളെ ആസ്പദമാക്കിയുള്ള ജീവജാല കഥകൾ – ഉറുമ്പാന കവർ പ്രകാശനം ഇന്ന് നടന്നു. വ്യത്യസ്തമായ രീതിയിലാണ് പ്രകാശനം ചെയ്തത്.

ബഷീറിനെ അക്ഷരങ്ങൾ പഠിപ്പിച്ച അധ്യാപിക കൊടോളിപ്രത്തെ സൗമിനി കെ. നാരായണന്റെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ്. ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ ഇഞ്ചിമിഠായി വിൽക്കുന്ന ബഷീറിന്റെ ജ്യേഷ്ഠൻ പി.മുനീറിന് കവർ പതിപ്പ് നൽകി സൗമിനി ടീച്ചർ.

സ്ക്കൂളിൽ മലയാള അക്ഷരങ്ങൾ പഠിക്കാതെ മലയാളത്തിൽ പ്രമുഖ എഴുത്തുകാരനായി വളർന്ന പെയിന്റിംഗ് തൊഴിലാളി കൂടിയായ മുഹമ്മദ് അബ്ബാസ് ഫേസ്ബുക്കിലൂടെ ഈ ദൃശ്യം പ്രകാശനം നിർവഹിച്ചു. വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം കൂടിയായതിനാലാണ് ഇന്ന് ചടങ്ങ് നടത്തുന്നതെന്ന് ബഷീർ പെരുവളത്ത് പറമ്പ് പറഞ്ഞു.

പുസ്തകം പി.കെ. പാറക്കടവിന്റെ അവതാരിക യോടെ ചിത്രരശ്മി ബുക്സാണ് പ്രസാധനം ചെയ്യുന്നത്