തിരുവനന്തപുരം: ഇക്കഴിഞ്ഞ ബജറ്റിലൂടെ KSEB യുടെ വരുമാനം സര്‍ക്കാര്‍ നേരിട്ട് പിടിച്ചെടുക്കുന്നതിനെതിരെ KPWC-INTUC തിരുവനന്തപുരം വൈദ്യുതി ഭവന്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടം വൈദ്യുതി മുന്നില്‍ പ്രതിഷേധ യോഗം നടത്തി. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിനോദ് മണി വിശദീകരണം നടത്തി. സംസ്ഥാന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ്, ഡിവിഷന്‍ സെക്രട്ടറി അജികുമാര്‍, സംസ്ഥാന ട്രഷറര്‍ നുസുറ, കലേഷ് എന്നിവര്‍ പ്രസംഗിച്ചു.