ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കാർട്ടൂണിസ്റ്റ്‌ സുകുമാറിന്‍റെയും അനുസ്മരണാർത്ഥം കലാനിധി ഫെസ്റ്റ് സംഘടിപ്പിച്ചു

Thiruvananthapuram

തിരുവനന്തപുരം : കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ്‌ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കാർട്ടൂണിസ്റ്റ്‌ സുകുമാറിന്റെയും അനുസ്മരണർത്ഥം കലാനിധി ഫെസ്റ്റ് സംഘടിപ്പിച്ചു.

ചടങ്ങിന്റെയും കലാനിധി പ്രതിമാസ നൃത്ത സംഗീതസഭയുടയും ഉദ്ഘാടനവും
കലാനിധി ശ്രീരാമോത്സവത്തിന്റെ ലോഗോ പ്രകാശനവും കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. പാർത്ഥസാരഥി പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് മുൻ അംബാസിഡർ
ടി. പി. ശ്രീനിവാസൻ സമർപ്പിച്ചു.

ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. വിവിധ മേഖലകളിലെ പ്രമുഖർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ശ്രീമഹേശ്വരത്തപ്പൻ ഓഡിയോ സിഡി, ഡോ. എസ്. പ്രീതന്റെ പുസ്തകം ‘മറക്കിലൊരുന്നാലും ‘ എന്നിവ പ്രകാശനം ചെയ്തു.
കലാനിധി അക്ഷരക്കനിവിന്റെ ഭാഗമായി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.

മുന്‍ ഡിജിപി ഋഷിരാജ്സിംഗ്, പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, ചെങ്കൽ എസ്. രാജാശേഖരൻ നായർ,മുക്കംപാലമൂട് രാധാകൃഷ്ണന്‍, പ്രൊഫ. കെ. ജെ. രമാഭായി, ഡോ. സി. ഉദയകല, സന്തോഷ് രാജശേഖരൻ, റഹിം പനവൂർ ,ഗോപൻ ശാസ്തമംഗലം, പ്രദീപ് തൃപ്പരപ്പ് , ഡോ. ശ്രദ്ധ പാർവതി അലി ഫാത്തിമ, മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം, രമേഷ്ബിജു ചാക്ക തുടങ്ങിയവർ സംസാരിച്ചു. കലാനിധി മെമ്പർ ആശ കിഷോറിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു