എൻ ജി ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

Thiruvananthapuram

തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കുക. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എസ്.ഒ. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.വി ബിജു, നേതാക്കളായ എസ്. ഷാജി, എസ്.ആർ. ബിജുകുമാർ,പി.എസ്. അനിൽകുമാർ ,പി.എസ്. അജയാക്ഷൻ , എസ്. ഷിബു , വി. അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി