പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Eranakulam

കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. തേവര എസ് എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി(16) ആണ് മരിച്ചത്. പനങ്ങാട് സ്വദേശി ജയകുമാറിന്റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്മി. രാവിലെ ബസില്‍ സ്‌കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരില്‍ വച്ച് ശ്രീലക്ഷ്മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസില്‍ നിന്നിറങ്ങിയ ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.