മഴ കെടുതി; കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്

Eranakulam

കടുത്തുരുത്തി: വൈക്കം താലൂക്കിൽ മഴ കെടുതി മൂലം കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും വീട് ഭാഗികമായി തകർന്നവർക്കും അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ട ലം നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ.

തിരുവാമ്പാടി, തുരുത്തി പളളി, പാഴുത്തുരുത്ത്, ഞീഴൂർ, വാക്കാട്, പാറശേരി, കടുത്തുരുത്തി, മുട്ടുചിറ തുടങ്ങിയ പ്രദേശങ്ങളിലെ കുലയ്ക്കാറായ ഏത്തവാഴകൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണു. കഴിഞ്ഞ വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇത് വരെയും നഷ്ടപരിഹാരം നൽകിട്ടില്ലെന്നും നേത്യയോഗം ചൂണ്ടികാട്ടി.

സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സക്കറിയാ , വിനു ജോബ് , സിറിയക്ക് പാലാക്കാരൻ , പൊ ഫ്ര: അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു, അനിൽ വെങ്ങണിക്കൽ , സന്ദീപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. ക്യഷി നാശം സംഭവിച്ച വർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യ പെട്ട് ക്യഷി വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും നിവേദനം നൽകുവാൻ ജില്ലാ കാർഷിക വികസന സമതി അംഗം കൂടിയായ നിയോജ മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയെ യോഗം ചുമതല പെടുത്തി.