എക്‌സലന്‍സി ടെസ്റ്റ് ടി സിദ്ധീഖ് എം എല്‍ എ ഉദ്ഘടനം ചെയ്യും

Wayanad

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: ‘പരീക്ഷയോട് കൂട്ടുകൂടാം’ എന്ന പ്രേമേയത്തില്‍ വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴില്‍ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന മോഡല്‍ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് ഈ മാസം 22ന് നടക്കും.

ജില്ലയില്‍ 24 സെന്ററുകളിലായി 1000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ജില്ലാ ഉദ്ഘടനം വാരമ്പറ്റ ഹൈസ്‌കൂളില്‍ ടി സിദ്ധീഖ് എം എല്‍ എ നിര്‍വഹിക്കും. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്/സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, അക്കൗണ്ടന്‍സി/ കണക്ക്/എക്കണോമിക്‌സ് വിഷയങ്ങളിലും മോഡല്‍ പരീക്ഷ നടക്കും.

പരീക്ഷകള്‍ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്കായി എല്ലാ കേന്ദ്രങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകളും ഗൈഡന്‍സ് ക്ലാസുകളും നടക്കും. സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ മമ്മുട്ടി പി സി, ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി എ അസീസ്, എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *