ഭീമമായ നികുതി കൊള്ളക്കെതിരെ യു ഡി എഫ് കല്പറ്റ മുന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

Wayanad

കല്പറ്റ: ഇടതു സര്‍ക്കാരിന്റെ നികുതികൊള്ളക്കെതിരെയും ഭീമമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ നടത്തിയ പ്രതിഷേധ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കല്പറ്റ നഗരസഭ ഓഫീസില്‍ മുന്നിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് അഡ്വ ടി സിദ്ധിഖ് എം എല്‍ എ നിര്‍വഹിച്ചു.

സമസ്ത മേഖലകളിലും ഭീമമായി നികുതി ചുമത്തിക്കൊണ്ട് സാധാരണക്കാരന് മുന്‍പൊരിക്കലും ഇല്ലാത്ത വിധം ജീവിതം ദുസഹം ആക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ യു ഡി എഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, അഡ്വ ടി ജെ ഐസക്, ഗിരീഷ് കല്പറ്റ, കെ അജിത, എ പി ഹമീദ്, പി വിനോദ് കുമാര്‍, കെ കെ രാജേന്ദ്രന്‍, അലവി വടക്കേതില്‍, ഹര്‍ഷല്‍ കോന്നാടന്‍, സെബാസ്റ്റ്യന്‍ കല്പറ്റ, അഡ്വ എ പി മുസ്തഫ, എം പി നവാസ്, ആയിഷാ പള്ളിയാല്‍, ജൈന ജോയ്, പി കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതില്‍, ഓ സരോജിനി, സാജിത, പി രാജാറാണി, സി കെ നാസര്‍, സന്തോഷ് കൈനാട്ടി, അസീസ് അമ്പിലേരി, ഷബ്‌നാസ് തന്നാണി, ടി സതീശന്‍, അര്‍ജുന്‍ മണിയങ്കോട്, മാടായിലെത്തിഫ് തുടങ്ങിയവര്‍ സംസാരിച്ചു.