കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ 26 , 27 ന് യൂണിവേഴ്സിറ്റി കാമ്പസിലെ സെമിനാർ കോംപ്ലക്സിൽ നടക്കും.
26 ന് രാവിലെ 9.30 സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. അബ്ദുസമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും.
സെമിനാറിൽ 11 വിഷയങ്ങൾ അവതരിപ്പിക്കും. 26 ന് രാവിലെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി വഖഫ് നിയമ ഭേദഗതിയെക്കുറിച്ചും അഡ്വ. ഹാരിസ് ബീരാൻ എം.പി. ഭരണഘടനയെ നിരാകരിക്കുന്ന സർക്കാർ സമീപനങ്ങളെക്കുറിച്ചും സംസാരിക്കും. ചെയർ : പി.എ റഷീദ് നിയന്ത്രിക്കും
26ന് ഉച്ചക്ക് ശേഷം പട്ടികജാതി – പട്ടിക വർഗ സംവരണത്തിലെ നയം മാറ്റത്തെക്കുറിച്ച് ഡി. രവികുമാർ എം.പി (തമിഴ്നാട് ) സംസാരിക്കും. ചെയർ: ഡോ. എം.ബി മനോജ്. തുടർന്ന് ഇന്ത്യൻ മാധ്യമങ്ങളുടെ ജനാധിപത്യ പരിരക്ഷയെക്കുറിച്ച് വെങ്കിടേശ് രാമകൃഷ്ണൻ സംസാരിക്കും. ചെയർ: സി.പി. സൈതലവി. 26ന് വൈകിട്ട് ന്യൂനപക്ഷ പ്രതിനിധാനം : ദേശീയവും പ്രാദേശികവുമായ കണക്കെടുപ്പ് എന്ന വിഷയം മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല അവതരിപ്പിക്കും. ചെയർ: ഡോ. എൻ. മുഹമ്മദലി .
27 ന് രാവിലെ ആദ്യ സെഷനിൽ ജാതി സെൻസസിനെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. (ഡോ) മോഹൻ ഗോപാൽ സംസാരിക്കും. ചെയർ: സുദേഷ് എം. രഘു
തുടർന്ന് നടക്കുന്ന സെഷനിൽ സമാജ് വാദി പാർട്ടി ദേശീയ വക്താവ് ഘ്യാൻശ്യാം തിവാരി ഫെഡറലിസം വഴിത്തിരിവിൽ എന്ന വിഷയവും അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ ആശിഷ് ഖേതൻ വ്യാജ വാർത്തക്കാലത്തെ ജനാധിപത്യം എന്ന വിഷയവും അവതരിപ്പിക്കും. ചെയർ : അഡ്വ. ഫൈസൽ ബാബു
27ന് ഉച്ചക്ക് ശേഷം ചരിത്രകാരിയും ആക്റ്റിവിസ്റ്റുമായ ഡോ. മാളവിക ബിന്നി
ദളിത് ജ്ഞാനോദ്പാദനം: അറിവിൻ്റേയും പ്രയോഗത്തിൻ്റേയും പുനർ നിർവചനം എന്ന വിഷയം അവതരിപ്പിക്കും. ചെയർ : രാജേഷ് കോമത്ത്’. ഒമ്പതാം സെഷനിൽ എഴുത്തുകാരിയായ ഡോ. റുഖേയ എം.കെ സ്ത്രീ : പ്രതിനിധാനത്തിലൂടെ പ്രതിരോധം എന്ന വിഷയം അവതരിപ്പിക്കും. ചെയർ : ഡോ. ലക്ഷ്മി പ്രദീപ് .
സമാപന സെഷനിൽ സമകാലിക രാഷ്ട്രീയത്തിൻ്റെ കേരളീയ പ്രതിരോധം എന്ന വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.എസ് സുനിൽകുമാർ, കെ.എം.ഷാജി എന്നിവർ സംസാരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. എം.കെ മുനീർ എം.എൽ.എ, ജനറൽ കൺവീനർ സി.കെ സുബൈർ, സി.എച്ച് ചെയർ ഡയറക്ടർ ഖാദർ പാലാഴി എന്നിവർ സംബന്ധിച്ചു.