ആരോഗ്യ മേഖലയിലെ ജീവനക്കാർ സ്നേഹവും സാഹോദര്യവും കൈമുതലുള്ളവരായി മാറണം: ഡോ കെ കെ മനോജൻ

Thiruvananthapuram

തിരുവനന്തപുരം: നമ്മുടെ ജീവിതം വളരെ ക്ലേശമായ രീതിയിൽ മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർ സ്നേഹവും സാഹോദര്യവും കൈമുതലായ് ഉള്ളവരായി മാറണമെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോകെ കെ മനോജൻ പ്രസ്താവിച്ചു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജിന്റെ കവാടത്തിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി സംസാരിക്കുകയായിരുന്നു ഡോ കെ കെ മനോജൻ.

ഭാരത സ്വാതന്ത്ര്യത്തിനായി പോരാടുകയും ജീവൻ ബലിയർപ്പിച്ചവരുടെയും പ്രവർത്തനം ലോകം എമ്പാടും എപ്പോഴും സ്മരിക്കപ്പെടുമെന്നും വൈസ് ചെയർമാൻ ഡോക്ടർ മനോജൻ അനുസ്മരിച്ചു

വികസന ഭാരതം ലക്ഷ്യമിട്ട് യുവാക്കൾ അർപ്പണ മനോഭാവത്തോടുകൂടി ക്ഷേമ സഹോദരി പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യണമെന്നും ഡോ മനോജൻ എടുത്തുപറഞ്ഞു

ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശ പ്രകാരം ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ കൂടുതൽ സൗകര്യപ്രകാരം ഉള്ള ഒരു പാലിയേറ്റിൽ കെയർ സംവിധാനം ഉണ്ടാകുമെന്ന് മനോജൻ പ്രസ്താവിച്ചു.

നിലവിൽ 70ലധികം പേർക്ക് സൗജന്യ ചികിത്സകൊണ്ട് നടന്നു വരുന്നുണ്ട് അത് വികസിപ്പിക്കും ഡോ മനോജൻ പറഞ്ഞു.

വയനാട് ദുരന്തത്തിന് ഇരയായവർക്ക്‌ ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ 25 വീടു വച്ച് നൽകുവാനും മറ്റ് സഹായങ്ങൾ ചെയ്യുവാനും തീരുമാനിച്ചത് മറ്റുള്ളവർക്ക് മാതൃകയാണെന്നും ഡോക്ടർ കെ കെ മനോജൻ എടുത്തു പറഞ്ഞു.