സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Malappuram

പുളിക്കൽ : എം. എസ്. എം വലിയപറമ്പ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എൻ.അഷ്‌റഫ്‌ പതാക ഉയർത്തി.

ഐ. എസ്. എം വലിയപറമ്പ് ശാഖ പ്രസിഡന്റ് എം. അനസ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എം. എസ്.എം ഭാരവാഹികളായ മുഹമ്മദ്‌ അബ്‌സിൽ, അസീൽ, ജാഹിർ, നസീഹ്, ജസീൽ, അഹ്ദാൻ എന്നിവർ നേതൃത്വം നൽകി.