1639 ഓഗസ്റ്റ് 22 ആണ് മദ്രാസിന്റെ ജന്മദിനമായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ചെറിയഗ്രാമങ്ങൾ ചേർത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി അന്നാണ് മദ്രാസ് പ്രവിശ്യ രൂപീകരിച്ചത്. എന്നാൽ അതിന്റെമാത്രം അടിസ്ഥാനത്തിലല്ല, നഗരത്തിന്റെ സ്വാഭിമാനദിനമായി കൂടിയാണ് ഈ ദിവസത്തെ ആഘോഷിക്കുന്നത്. 2004 മുതലാണ് മദ്രാസ് ദിനമെന്ന പേരിലുള്ള ആഘോഷത്തിന്റെ തുടക്കം. ചെന്നൈയുടെ ചരിത്രകാരൻ എന്നറിയപ്പെടുന്ന അന്തരിച്ച എഴുത്തുകാരൻ എസ്. മുത്തയ്യ, മാധ്യമപ്രവർത്തകൻ ശശി നായർ, പ്രസാധകൻ വിൻസെന്റ് ഡിസൂസ എന്നിവർ ചേർന്നാണ് അതിന് തുടക്കമിട്ടത്.
പിന്നീട് മറ്റു മൂന്നുപേർകൂടി ആ നിരയിലേക്ക് ചേർന്നു. മാധ്യമപ്രവർത്തകരായ സുശീല രവീന്ദ്രനാഥ്, ആർ. രേവതി എന്നിവരും എഴുത്തുകാരനും ചരിത്രകാരനുമായ വി. ശ്രീറാമുമായിരുന്നു അവർ. ജനപങ്കാളിത്തം വർധിച്ചതോടെ ദിനാഘോഷമായി നടത്തിയിരുന്നത് പിന്നീട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടിയായി മാറി. ആഘോഷം ഇപ്പോൾ പതിനഞ്ചാംവർഷത്തിലെത്തിയിരിക്കുകയാണ്. നഗരത്തെയും അതിന്റെ ചരിത്രത്തെയും സമകാലിക സവിശേഷതകളെയുമൊക്കെ കണക്കിലെടുത്താണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഹെറിറ്റേജ് വാക്ക്, പ്രഭാഷണങ്ങൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, കലാമത്സരങ്ങൾ, റാലികൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടത്താറുണ്ട്. മദ്രാസ് ദിന പ്രത്യേക പരിപാടികൾ വ്യാഴാഴ്ച നടക്കും.
കൂടുതൽ വിവരങ്ങൾക്ക് //themadrasday.in/ വെബ്സൈറ്റ് 1639 ആഗസ്ത് 22മദ്രാസ് ഡേ. 1639 ആഗസ്ത് 22, നായക്മാര്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന രജതദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായ ഫ്രാന്‍സീസ് ഡേയ്ക്ക് കൈമാറി.
പ്രാദേശികഭരണാധികാരികളായ നായക്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടത്തിയ ഈ ഭൂമിയിടപാടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായി മാറിയ മദ്രാസിന്റെ പിറവിക്ക് കാരണമാകുന്നത്. പ്രശസ്തമായ സെന്റ്. ജോര്‍ജ് കോട്ട സ്ഥിതി ചെയ്യുന്നത് അന്ന് കൈമാറിയ ആ ഭൂപ്രദേശത്താണ്. ആഗസ്ത് 22 എന്ന തീയതി അങ്ങിനെ മദ്രാസ് ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
എന്നാല്‍ മദ്രാസ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് 2004 ല്‍ മാത്രമാണ്. 1996 ല്‍ മദ്രാസ് ചെന്നൈ എന്ന് പുനഃര്‍നാമകരണം ചെയ്യപ്പെട്ടു. സെന്റ്. ജോര്‍ജ് കോട്ടയ്ക്ക് സമീപമുള്ള ചെറിയ പട്ടണമായ ചെന്നൈപ്പട്ടണത്തില്‍ നിന്നാണ് ചെന്നൈ എന്ന പേര് രൂപപ്പെടുന്നത്.
നെല്ലൂരിലെ പെന്നാര്‍ നദിക്കും കൂടല്ലൂരിലെ പെന്നാര്‍ നദിക്കും ഇടയിലുള്ള തോണ്ടൈമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മദ്രാസ്പ്പട്ടണമാണ് പിന്നീട് ചെന്നൈ പട്ടണമായതും.
ഈസ്റ്റ് ഇന്ത്യ കമ്പനി ഈ പ്രദേശം സ്വന്തമാക്കുന്നതിനു മുമ്പു മറ്റു യൂറോപ്യന്‍രാജ്യങ്ങളും ഇവിടെ വ്യാപാരം നടത്തിയിരുന്നു. 1522 ല്‍ എത്തിയ പോര്‍ച്ചുഗീസുകാരാണ് ആദ്യസ്ഥാനക്കാര്‍. പോര്‍ച്ചുഗീസുകാര്‍ ഇവിടെ ഒരു തുറമുഖം സ്ഥാപിച്ചിരുന്നു. സാവോ ടോം. പിന്നീട് ഇത് സെന്റ്. തോമസ് തുറമുഖം എന്ന് അറിയപ്പെടാന്‍ തുടങ്ങി. പോര്‍ചുഗീസുകാര്‍ക്ക് പിന്നാലെ ഡച്ചുകാരും അതിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇവിടെ വ്യാപാരത്തിനെത്തി. സെന്റ് ജോര്‍ജ് കോട്ടയാണ് ഇംഗ്ലീഷുകാര്‍ മദ്രാസിലെ തങ്ങളുടെ ആസ്ഥാനകേന്ദ്രമാക്കിയത്.