നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പാലക്കാട്: ഇസ്ലാം വിഭാവനം ചെയ്യുന്ന സക്കാത്ത് ജാതിമതഭേദമന്യേ സമൂഹത്തിലെ പാവപ്പെട്ട മനുഷ്യരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ളതാണെന്നും സക്കാത്ത് ഇപ്രകാരം ഫലപ്രദമായി നിര്‍വഹിക്കാന്‍ മുസ്ലിം സമൂഹം മുന്നോട്ടുവന്നാല്‍ സഹോദര സമുദായങ്ങള്‍ക്കിടയിലുള്ള ഇസ്ലാംഭീതി പരിഹരിക്കാന്‍ ഉപകരിക്കുമെന്നും കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ അഭിപ്രായപ്പെട്ടു.

നമസ്‌കാരത്തിന് നല്‍കുന്ന അതേ പ്രാധാന്യം സക്കാത്തിന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ മുസ്ലിം സമൂഹം മുന്നോട്ടുവരണം. സക്കാത്ത് എന്നത് യാചകന് കൊടുക്കുന്ന ചില്ലറ അല്ലെന്ന് സമൂഹം ബോധ്യവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബാഗ് ഇവന്റ് സെന്ററില്‍ കെ എന്‍ എം സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരിപാടിയില്‍ സാമ്പത്തിക വിശുദ്ധി സക്കാത്തിലൂടെ എന്ന വിഷയത്തില്‍ റമദാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം ജില്ല ഭാരവാഹികളായ ഹഫിസുള്ള പാലക്കണ്ടി, എസ് എം സലിം, പാലക്കാട് മണ്ഡലം ഭാരവാഹികളായ യൂസഫ് തോട്ടശ്ശേരി, മുഹമ്മദലി കള്ളിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.