എ.വി. ഫർദിസ്
ഞാൻ ഫോട്ടോ അയച്ചക്ക്ണ്. ആരും കൊടുക്കൂന്ന് എനിക്ക് തോന്ന്ണ് ല്ല ഫർദീസേ. നിന്‍റെ കൈയ്യില് നിന്നോട്ടേ. നിനക്ക് എന്തെങ്കിലുമൊക്കെ ഉപയോഗിക്കാം.
ദിവസങ്ങൾക്ക് മുൻപ് എന്‍റെ വാട്ട്സ് ആപ്പിൽ ഷിനോദേട്ടേന്‍റെ ഫോട്ടോ അയച്ചു തന്ന ശേഷം എന്നെ വിളിച്ചു പറഞ്ഞ ഈ വാക്കുകൾ. ഇന്നലെ വീണ്ടും വീണ്ടും ഓർമയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഷിനോദേട്ടൻ പോയി എന്ന വിവരമറിഞ്ഞ സമയത്ത്, കോഴിക്കോട്ടെയും മറ്റും വാട്ട്സ് ആപ്പ് കൂട്ടായ്മകളിലേക്ക് ഈ വിവരമിട്ട ശേഷം മൂപ്പരെ ഒരു ഫോട്ടോ കൂടി ഇടാമെന്ന് തോന്നി. അതിനു വേണ്ടി KUWJ ഗ്രൂപ്പിലും മറ്റും തപ്പുമ്പോഴാണ്, പെട്ടെന്ന് അദ്ദേഹം തന്നെ അയച്ചു തന്ന ഫോട്ടോയെക്കുറിച്ച് ഓർമ വരുന്നതും ഷിനോട്ടേ ൻ്റെ വാട്ട്സ് ആപ്പിൽ നിന്ന് തന്നെ അത് തപ്പിയെടുക്കുന്നതും.
പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഫോട്ടോ പത്രങ്ങളിൽ കൊടുക്കുവാൻ വേണ്ടിയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിൻ്റെ ഫോട്ടോ ഞാൻ ചോദിക്കുന്നത്.
അത് വേണോ?
എടാ, നമ്മളൊന്നും ട്രഷററുടെ ഫോട്ടോ കൊടുക്കാറില്ല. എന്നോടുള്ള മൂപ്പരുടെ
ആദ്യത്തെ പ്രതികരണമിതായിരുന്നു. കൊടുപ്പിക്കുന്നത് നിങ്ങള് റിട്ടേണിംഗ് ഓഫീസർക്ക് വിട്! നിങ്ങള് കൊടുക്കൂലാന്ന് എനിക്കറിയാം. അതോണ്ട് വേറെ ആരും കൊടുക്കൂലാ ലൊന്നുമില്ലല്ലോ?
ഇന്നാ, ശരി ഞാൻ അയക്കാം.
അങ്ങനെ വാർത്ത ചില പത്രങ്ങളിലൊക്കെ വന്നു. മൂപ്പര് പറഞ്ഞപോലെ മൂപ്പരും ഞാനുമൊക്കെ പ്രതീക്ഷിച്ച പലതിലും വന്നുമില്ല.
എന്നാൽ നിനക്ക് എന്ത്നെങ്കിലുമൊക്കെ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്ന ഫോട്ടോ ഒന്നോ രണ്ടോ ആഴ്ചകൾ കലണ്ടറിൽ മാറി മറിയുമ്പോഴേക്ക് അദ്ദേഹത്തിൻ്റെ ചരമക്കുറിപ്പിന് തന്നെ ഫോട്ടോയായി എടുത്തുപയോഗിക്കേണ്ടി വരുമെന്ന് സ്വപ്നേപി ഒരിക്കലും ……..
മരണമെത്തുന്ന നേരത്ത്……..
കവി കുറിച്ചിട്ട ഈ വരികൾ പോലെ മരണപ്പെടുന്ന സമയത്തേ , മരണത്തെക്കുറിച്ച് മരിക്കുന്നയാളും, അതിനു ശേഷമേ അവിടെ കൂടിയവരും ഓർമിക്കുകയുള്ളൂ. ഖുർആനിൽ ഒരു വാചകമുണ്ട്, തീർച്ച,എല്ലാ ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യുമെന്ന്. എന്നാൽ സമൂഹത്തിലെ
ഭൂരിഭാഗത്തിനും വിളിക്കാതെ, ഒരിക്കലും പ്രതീക്ഷിക്കാതെ, നമ്മുടെ ചിന്തയിൽ പോലുമില്ലാത്ത സമയത്ത് surprise visitor ആയി കടന്നു വരുന്നതായിരിക്കും മരണം.
ഷിനോദേട്ടനെ അടുത്തറിയുന്നവരെയും ഏറെ ഈ വിവരം ഞെട്ടിക്കുന്നതുമിതുകൊണ്ടാണ്.
ഏറ്റെടുക്കുന്ന ജോലിയോട് പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തന രംഗത്ത് നീതി പുലർത്തുവാൻ ഏറെ നിഷ്കർഷ പുലർത്തിയ വ്യക്തിയായിരുന്നു ഷിനോദേട്ടൻ. വലിയ വലിയ ബഹളമുണ്ടാക്കി പിടിച്ചു വാങ്ങുവാൻ നില്ക്കുന്ന സ്വാഭാവക്കാരനല്ല. അതുപോലെ സ്വന്തം നിലപാടുണ്ടെങ്കിലും അതിന് മേൽക്കോഴ് മ കിട്ടുവാൻ ഒച്ച വെച്ച് കാട്ടിക്കൂട്ടലുകൾക്ക് ഈ മനുഷ്യൻ തയ്യാറാകുന്നതും കണ്ടിട്ടുമില്ല. അങ്ങനെ തൻ്റെ പ്രവർത്തി / ഇടപെടൽ കൊണ്ട് മറ്റുള്ളവരാൽ, മൂപ്പര് ആള് ഡീസൻ്റ് അണ് ട്ടോ എന്ന് മരിക്കുന്നതിന് മുൻപേ പറയിപ്പിക്കുവാൻ കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം..
സാധാരണ ഒരാൾ മരിച്ചു കഴിഞ്ഞാലാണ് ചുറ്റുപാടും അയാളുടെ അപദാനങ്ങൾ പാടി പുകഴ്ത്തുക, തലേ ദിവസംവരെ അയാളെ കുറ്റം പറഞ്ഞ് നടന്നവർ പോലും.
ഇതുകൊണ്ടെക്കെ തന്നെയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷിനോദേട്ടൻ്റെ പടം കൂടി പത്രത്തിൽ വരണമെന്ന നിർബന്ധ ബുദ്ധി എനിക്കുണ്ടായതും. കാരണം, പത്രപ്രവർത്തക യൂണിയൻ എന്ന നിലക്ക് ആത്മാർഥതയോടെ ഇതിനോട് ഇടപെടുന്നവരെയൊന്നും കെ.യു.ഡബ്യു.ജെ തെരെഞ്ഞെടുപ്പിൻ്റെ മൂർധന്യത്തിൽ,
മുന്നണിയുണ്ടാക്കി
അങ്ങോട്ടുമിങ്ങോട്ടും ഭാരവാഹിത്വം ഒപ്പിച്ചു കൊടുക്കുമ്പോൾ ചിലപ്പോഴെ ഴി കെ പലപ്പോഴും വിട്ടുപോകുകയാണ് പതിവ്. ഇത്തരമൊരു പരിതസ്ഥിതിയിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ ടി. ഷിനോദ് കുമാർ എന്നത് കേൾക്കുന്ന ആരെയും മുഖം ചുളിപ്പിക്കുന്ന ഒരു Selection ആയിരുന്നില്ല.
ജില്ലാ റിട്ടേണിംഗ് ഓഫീസർ, എന്നത് മിക്കവാറും എൻ്റെ തലയിൽ വീഴുമെന്ന് ഉറപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൻ്റെ തലേ ദിവസം ഞാൻ ഷിനോദേട്ടനെ വിളിച്ചു, ഞാൻ ആർ. ഒ ആയാൽ പറയുന്നത് ശരിയല്ലെ, ന്നത് കൊണ്ട് ഇപ്പഴേ പറയുക, നിങ്ങള് അടുത്ത കമ്മിറ്റിയിൽ ഒരു ഭാരവാഹിയാകണട്ടോ…..
ആദ്യം ഒന്നും പ്രതികരിച്ചില്ല. ന്താ ഒന്നും മിണ്ടാത്തത്, ഹ… നോക്കാം. പിന്നെ നീ ആ കലയുടെ സോവനീറിൻ്റെ മാറ്ററിൻ്റെ കാ ര്യം, മറക്കരുതു ട്ടോ….
ഷിനോദേട്ടൻ്റെ കുടുംബത്തിൻ്റെ നഷ്ടം എന്നതിനപ്പുറം, കേരള പത്രപ്രവർത്തക യൂണിയൻ്റെ നഷ്ടം കൂടിയായി ഇത് മാറുന്നതി തു കൊണ്ട് കൂടിയാണ്.
ട്രഷറർ എന്ന സുപ്രധാന പോസ്റ്റിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തിൻ്റെ രണ്ട് മൂന്ന് പതിറ്റാണ്ട് നിന്ന കല പോലുള്ള സാമൂഹ്യ കൂട്ടായ്മകളിലെ പ്രവർത്തന പരിചയം, യൂണിയന് വഴി കാട്ടിയായി മാറേണ്ടിയിരുന്ന സമയത്താണ് അദ്ദേഹം നമ്മെ വിട്ടുപോകുന്നത്. വരുന്ന ഞായറാഴ്ച നടക്കുന്ന കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ, സ്ഥാനമേറ്റെടുക്കുവാൻ അഞ്ചു ദിനം മാത്രം ബാക്കി നില്ക്കയെയാണ്
ഒരു പാട് ഓർമകൾ മാത്രം ബാക്കി നിറുത്തി ഇനിയൊരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക്
ഈ ജ്യേഷ്ഠ സുഹൃത്ത്
ഒരു മുന്നറിയിപ്പും തരാതെ
വിടവാങ്ങി പോയത്.🥲🥲
(ലേഖകൻ kuwj സംസ്ഥാന കമ്മിറ്റി മുൻ അംഗമാണ്)