നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ദര്‍ശനം ഗ്രന്ഥാലയം, സ്‌നേഹ കുടംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സാമ്പത്തിക സഹായത്തോടെ ഊര്‍ജ കിരണ്‍ ശില്പശാല സംഘടിപ്പിച്ചു.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റിന്റെ സഹകരണത്തോടെയുള്ള ശില്പശാല കോര്‍പ്പറേഷന്‍ പൂളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഫെനിഷ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷ ബി അദ്ധ്യക്ഷത വഹിച്ചു.
സ്‌നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവന്‍, സൗഹൃദം വനിത സ്വയം സഹായ സംഘം സെക്രട്ടറി പ്രസന്ന നമ്പ്യാര്‍, കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍ പേഴ്‌സണ്‍ സി എന്‍ സുഭദ്ര, കരുമകന്‍ കാവ് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി കെ കെ വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇ എം സി റിസോഴ്‌സ് പേഴ്‌സണ്‍ കെ പവിത്രന്‍, ഗവ. ഐ ടി ഐയിലെ ടി പി മുഹമ്മദ് ഹാരിസ് എന്നിവര്‍ പാഴായ 80 എല്‍ ഇ ഡി ബള്‍ബുകള്‍ പുന:രുപയോഗിക്കുന്നതിനും ബ്രഷ് ലെസ് ഡയറക്ട് കറണ്ട് ഫാന്‍ നിര്‍മ്മിക്കുന്നതിനുമുള്ള പരിശീലനം നല്കി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും ചെയര്‍മാന്‍ കെ കുഞ്ഞാലി സഹീര്‍ നന്ദിയും പറഞ്ഞു.