നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കൊച്ചി: ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്‌റ്റോറീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നു. മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണുനാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും എറണാകുളം കാക്കനാട് ഉള്ള ലീഷര്‍ വില്ലയില്‍ വച്ച് നടന്നു. അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനൂപ് കണ്ണന്‍,രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
നിര്‍മാതാവ് രേണു എ, നടന്‍ ബിജുമേനോന്‍ സുരാജ് വെഞ്ഞാറമൂട്, ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥ്, സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, നിര്‍മ്മാതാക്കളുടെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ ഭദ്രദീപം തെളിച്ചു.സുരാജ് വെഞ്ഞാറമൂടും ബിജുമേനോനും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് ദിലീഷ് പോത്തനാണ്.
രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാം. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റര്‍ സൈജു ശ്രീധരന്‍,ടോബി ജോണ്‍. ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബീര്‍ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. കോസ്റ്റ്യൂം സുനില്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായര്‍, സുനിത് സോമശേഖരന്‍ സ്റ്റില്‍സ്, രാഹുല്‍ എം സത്യന്‍, ആക്ഷന്‍ പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. 50 ദിവസം നീളുന്ന ഷൂട്ടിംഗ് എറണാകുളത്തും തൃശ്ശൂരിലുമായാണ് നടക്കുക.