കല്പറ്റ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം 24ന് ചൊവ്വാഴ്ച കാക്കവയല്‍ ന്യൂ ഫോം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന സമ്മേളനം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ഹഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ ടി സി അബ്ദുല്ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തും. വിവിധ സര്‍വീസ് സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ നേതാക്കള്‍ ആശംസ പ്രസംഗം നടത്തും. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ളവര്‍ സംബന്ധിക്കും.
വിവിധ സെഷനുകളിലായി ഉദ്ഘാടന സമ്മേളനം, ഭാഷാ വിദ്യാഭ്യാസ സമ്മേളനം, പ്രമേയ പ്രഭാഷണം, യാത്രയയപ്പ് സമ്മേളനം എന്നിവ ഉണ്ടാകും. മൂന്ന് സബ് ജില്ലകളിലെ വിപുലമായ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്.