നാട്ടുഗദ്ദികയിൽ ഒരു ആദിവാസി നിലവിളി മുഴങ്ങുന്നുണ്ടിപ്പോഴും

Opinions

ഓർമ്മ / എ പ്രതാപൻ

ബേബി എത്താത്ത ഗ്രാമങ്ങൾ അന്ന് കേരളത്തിൽ ഇല്ല , നാട്ടുഗദ്ദിക നാടകവും. എൻ്റെ നാട്ടിലും വന്നു. അന്ന് നായനാർ സർക്കാറിൻ്റെ കാലമാണ്. നാടകമൊക്കെ ഭീകര പ്രവർത്തനമായി സർക്കാരുകൾക്ക് തോന്നുന്ന ഒരു സമയമുണ്ടായിരുന്നു. നാടകം അന്ന് നിരോധിക്കപ്പെട്ടു. ബേബിയും കൂടെയുള്ള ആദിവാസി കലാകാരന്മാരും കലാകാരികളും ജയിലിൽ പോയി. നാടക നിരോധനത്തിനെതിരെ പ്രതിഷേധ പ്രസ്താവനയിൽ ഒപ്പു വാങ്ങാൻ അന്ന് കോഴിക്കോട് പട്ടത്തുവിളയുടെ വീട്ടിൽ പോയത് ഇപ്പോൾ ഓർമ്മ വരുന്നു.

പട്ടത്തുവിള ആദ്യം പോയി.

ഇപ്പോൾ ബേബിയും .

മരിച്ചു പോയവർ
ഭാഷയിൽ ജീവിച്ചിരിക്കുന്നു
നാട്ടു ഗദ്ദികയിൽ നിന്ന്
ഒരു ആദിവാസി നിലവിളി
മുഴങ്ങുന്നുണ്ടിപ്പോളും