സ്കൗട്ട് യൂനിറ്റ് ക്യാമ്പ് സമാപിച്ചു

Kannur

തലശ്ശേരി: മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂനിറ്റ് ആഭിമുഖ്യത്തിൽ 3 ദിവസങ്ങളിലായി തിരുവനന്തപുരം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആസ്ഥാനത്ത് വെച്ച് നടന്ന ക്യാമ്പ് സമാപിച്ചു. സപ്തമ്പർ 19, 20, 21 തിയ്യതികളിലാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിനോടനുബന്ധിച്ച് തുമ്പ വിക്രം സാരാഭായ്സ് പേസ് സെൻറർ, നിയമസഭാ മന്ദിരം, സയൻസ് പാർക്ക്, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന പരിപാടികളിൽ സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ബാബു രാജൻ മാസ്റ്റർ, തലശ്ശേരി ജില്ലാ അസോസിയേഷൻ മുൻ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ.പി ശ്രീധരൻ മാസ്റ്റർ ,സ്കൗട്ട് അധ്യാപകരായ കെ.അഷറഫ്, എം.കെ.അബ്ദുള്ള, കെ.പി അഷറഫ് ,ഗ്രൂപ്പ് കമ്മിറ്റി പ്രഡിഡൻ്റ് കെ.പി നിസാർ, എന്നിവർ സംസാരിച്ചു.