തന്‍റെ ജീവിതം ലോക ജനതയ്ക്ക് മാതൃകയാക്കിയ മാറ്റിയ ഒരാളാണ് മഹാത്മാഗാന്ധി: മാന്നാനം സുരേഷ്

Thiruvananthapuram

തിരുവനന്തപുരം: തന്റെ ജീവിതം ലോക ജനതയ്ക്ക് മാതൃകയാക്കി മാറ്റിയ ലോക നേതാക്കളിൽ ഒരാളാണ് മഹാത്മാഗാന്ധിയെന്നു ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ടും, രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ത്താ ലോകത്തിലെ യുഗപുരുഷനാണ് മഹാത്മാഗാന്ധിയെന്നു മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.

ഇന്ത്യാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് ഒക്ടോബര്‍ 2. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിവസമാണിത് നമ്മുടെ രാഷ്ടപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഇത് നാം വളരെ ആഘോഷപരവും സന്തോഷപ്രദവുമായി ആഘോഷിച്ചു പോരുന്നു മാന്നാനം സുരേഷ് പറഞ്ഞു

സ്വാതന്ത്ര്യസമര സേനാനികൾ അക്രമ സമരത്തിൽ വിശ്വസിച്ചപ്പോൾ സമാധാനത്തിന്റെ പാതയിൽ നിന്ന് വ്യതിചലിക്കാതെയായിരുന്നു ഗാന്ധിയുടെ പോരാട്ടങ്ങൾ. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി നൽകിയ വിലപ്പെട്ട സംഭാവനയെ ഇന്നും ഇന്ത്യൻ ജനത എന്നും സ്മരിക്കുന്നുയെന്നു മാന്നാനം സുരേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ വിവിധ തത്ത്വങ്ങൾ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്നു. ഈ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിൻ്റെ സന്ദേശങ്ങൾ മുറുക്ക പിടിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെയെന്നു മാന്നാനം സുരേഷ് അനുസ്മരിച്ചു

നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളകുന്നു, ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തികളും പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ വിധിയാകുന്നത് യെന്ന് മാന്നാനം സുരേഷ് ഓർമിപ്പിച്ചു.