കല്‍പ്പറ്റ:- ഗാന്ധിജയന്തി ദിനത്തില്‍ എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ എന്‍ സന്തോഷ് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, എം പി ടി എ പ്രസിഡന്റ് ജിസ്‌ന ജോഷി, ജയിന്‍ ആന്റണി, കെ ജി ദാക്ഷായണി, എന്‍ പി ജിനേഷ് കുമാര്‍, കെ കെ റഷീദ്, സി വി ശശികുമാര്‍, കെ പി പ്രദീശന്‍, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാന്‍, അമൃത വിജയന്‍ , അമൃത മോഹന്‍, വല്‍സല രാമകൃഷ്ണന്‍, പ്രസന്ന രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.