കൊല്ലം : പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ 15 മത് ആന്വല്‍ സ്പോര്‍ട്സ് മീറ്റ് ഒളിമ്പ്യ’ 24 ന്‍റെ ഉദ്ഘാടനം പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. ദീപു നിര്‍വഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 5 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കം ”ഒളിമ്പ്യ’24” യു കെ എഫ് വിദ്യാര്‍ത്ഥികളുടെ അത്’ലറ്റിക് മീറ്റോടെ ആരംഭിച്ചു.
ബിടെക്, ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റും, വിവിധയിനം കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. ദീപു വിദ്യാര്‍ത്ഥികളുടെ സല്യൂട്ട് ഏറ്റുവാങ്ങി. 15 മാത് ആന്വല്‍ സ്പോര്‍ട്സ് മീറ്റിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ദീപശിഖ തെളിയിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് വിജയികളായവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഈ മാസം അഞ്ചു മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ”ഒളിമ്പ്യ’24” യുവജനശക്തി ലഹരിക്കെതിരെ എന്ന ക്യാപ്ഷനില്‍ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തോടെ 16 ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി. എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഉണ്ണി. സി. നായര്‍, അസിസ്റ്റന്‍റ് പ്രൊഫസമാരായ അഖില്‍ ജെ. ബാബു, റ്റി. രഞ്ജിത്ത്, ആര്‍. രാഹുല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിഷേക്, സ്പോര്‍ട്സ് സെക്രട്ടറി അതുല്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.