ഇൻറ്റർ കോളേജിയേറ്റ് ടേബിൾ ടെന്നീസ് വിമൻസ് ടൂർണമെന്‍റ് ചാമ്പ്യൻഷിപ് നേടിയ നാഷണൽ കോളേജ് ടീമിനെ അനുമോദിച്ചു

Thiruvananthapuram

തിരുവനന്തപുരം: കേരള സർവ്വകലാശാല ഇൻറ്റർ കോളേജിയേറ്റ് ടേബിൾ ടെന്നീസ് വിമൻസ് ടൂർണമെൻറ് ചാമ്പ്യൻഷിപ് നേടിയ നാഷണൽ കോളേജ് ടീമിനെ ഫിസിക്കൽ എഡ്യൂകേഷൻ ഡയറക്ടർ ഡോ.റസിയ അനുമോദിച്ചു.

നാഷണൽ കോളേജ് വിദ്യാർത്ഥികളായ അശ്വതി കൃഷ്ണ, അരുന്ധതി .M .R നായർ, അനില, ഇർഫാന എന്നിവരടങ്ങിയ ടീമാണ് ചാമ്പ്യൻഷിപ് നേടിയത്. ചടങ്ങില്‍ ഫിസിക്കൽ എഡ്യൂകേഷൻ മേധാവി ഡോ.വിജേഷ് വിജയൻ എന്നിവരും പങ്കെടുത്തു.