കേസന്വേഷണത്തിന്‍റെ വ്യത്യസ്ത കഥ പറയുന്ന “കുരുക്ക്” ചിത്രീകരണം തുടങ്ങി

Wayanad

ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട കഥയാണ് കുരുക്കിലൂടെ പറയുന്നത്. ആന്റണിയുടെ അനിയന്‍ വാവയുടെ കൊലപാതകവുമായി ബന്ധപെട്ടു നടക്കുന്ന അന്വേഷണത്തെ ആസ്പതമാക്കിയുള്ള കഥ പറയുന്നതിലെ വ്യത്യസ്ത ശൈലികൊണ്ട് ഏവരുടേയും മനം കവരുമെന്നുറപ്പാണ്.

ഷിഹാബ് ഷാ വയനാടും ജംനീഷ് ബാബുവും സംവിധാനം ചെയ്യുന്ന കുരുക്ക് എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമ താരം സലിം ബാവ ബത്തേരി, ഡയറക്ടര്‍ ശിഹാബ്ഷ, ജംനീഷ് ബാബു, റിട്ട എസ് ഐ രാമാനുണ്ണി നായര്‍കുഴി എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്.

അമ്പലവയല്‍, നെടുംപൊയില്‍, പുല്‍പള്ളി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. കുരുക്കിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ജംനീഷ് ബാബുവാണ്.

നാടകങ്ങളലും ഹൃസ്വ ചിത്രങ്ങളിലും ഇതിനോടകം ശ്രദ്ധേയനായ സുന്ദര്‍ രാജ് എടപെട്ടി, ശ്രീജിത്ത് കല്പറ്റ, ബാബു കൊളവയല്‍, നജുമുദ്ധീന്‍, ഷേര്‍ലി കല്പറ്റ, ബിന്ദു അമ്പലവയല്‍, സുബൈര്‍ സുധി, ജംനീഷ് ബാബു തുടങ്ങിയവര്‍ കുരുക്കില്‍ വേഷമിടുന്നു.