മുക്കം : കെ.എം.സി.ടി സെമിനാൽ കോംപ്ലക്സിന്റെ ശിലാസ്ഥാപനം രാജ്യസഭാഗം അഡ്വ. ഹാരിസ് ബീരാൻ കെ.എം.സി.ടി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാൻ ഡോ. നവാസ് കെ.എം.,ഡയറക്ടർ ഡോ ആയിഷ നസ്രീൻ,പ്രിൻസിപ്പാൾ ഡോ. വിജീഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.അഡ്മിനിസ്ട്രേറ്റർ സുജ വി. നന്ദി പറഞ്ഞു.
