സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കണം: തേറാട്ടിൽ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഐ ടി ബാബു

Thrissur

തൃശൂർ: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്ക് സർക്കാർ ആറു രൂപ കൊടുക്കുന്നു എന്നുള്ളത് ലജ്ജാവഹമാണ് എന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഐ. ടി ബാബു തൃശ്ശൂരിൽ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സർക്കാർ അലംഭാവം കാണിക്കുന്നത് കുട്ടികളോടും, പൊതുജനങ്ങളോടും ചെയ്യുന്ന നീതി ക്കേടാണ് എന്ന് അദ്ദേഹം ആരോപിച്ചു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവിടുത്തെ അധ്യാപകർ അവരുടെ കയ്യിൽ നിന്ന് ചെലവിനുള്ള തുക കൂട്ടിച്ചേർത്തു കൊടുത്താണ് കാര്യങ്ങൾ നീങ്ങി പോകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ട് ചെയ്ത് ജയിപ്പിച്ച അധികാരത്തിലേറിയ സർക്കാർ പൊതുജനങ്ങളോട് ഒപ്പമാണ് നിൽക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളുടെ മുന്നിൽ ജനകീയ നിരാഹാര സമരങ്ങൾ തുടങ്ങുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.