ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്‍റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചു

Thrissur

തൃശൂര്‍: ഡി വൈ എഫ് ഐ മേഖല പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് (28 ) തൂങ്ങി മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.