എ പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് 2024: മേഖലാ തല മത്സരങ്ങൾക്ക്‌ നാളെ തുടക്കം

Malappuram

മലപ്പുറം: വളവന്നൂർ ദാറുൽ അൻസാറിന് കീഴിൽ ഖുർആൻ മനഃപാഠമാക്കിയവർക്കായി സംഘടിപ്പിക്കുന്ന എ പി അസ്ലം ഹോളി ഖുർആൻ അവാർഡ് പ്രാഥമിക തല മത്സരങ്ങൾക്ക് നാളെ തുടക്കം.മഞ്ചേരി നജ്മുൽ ഹുദ അറബിക് കോളേജിൽ നിന്ന് നാളെ ആരംഭിക്കുന്ന മത്സരം ഏഴിന് എറണാകുളം മേഖലയിൽ സമാപിക്കും.

ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി മലപ്പുറം, കണ്ണൂർ,കൊല്ലം,എറണാകുളം എന്നീ നാല് മേഖലകളിൽ നിന്നും യോഗ്യരായവരെ കണ്ടെത്തുകയാണ് പ്രാഥമിക മത്സരങ്ങളുടെ ലക്ഷ്യം.മത്സരങ്ങളുടെ സുഖമമായ നടപ്പിന് വേണ്ടി പ്രത്യേക സോഫ്റ്റ്‌വെയർ തന്നെ വികസിപ്പിച്ചിട്ടുണ്ട്.ഓരോ മേഖലയിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ക്യാഷ് അവാർഡുകൾ നൽകുന്നതിന് പുറമെ മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.

മത്സരാർത്ഥികൾ, അതിഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങി മത്സരത്തിന് എത്തുന്ന ശ്രോതാക്കളെ വരവേൽക്കാനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘടക സമിതി അറിയിച്ചു.