കോട്ടയം: വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സ്കിൽ ടെസ്റ്റ് സംഘടിപ്പിച്ചു. കുങ്ഫു കായിക കലയുടെ പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും സ്വയരക്ഷാ ക്ഷമാർഗ്ഗങ്ങളും വിലയിരുത്തി ഗ്രേഡ് നൽകുന്നതിനാണ് സ്കിൽ ടെസ്റ്റ് സംഘടിപ്പിക്കുന്നത് കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും ബെൽറ്റുകളും നൽകപ്പെടും. മുഖ്യ പരിശീലകൻ ബിജു രാഘവൻ, സീനിയർ ഇൻ ഇൻസ്ട്രക്ടർ് ഉണ്ണികൃഷ്ണൻ പറമ്പത്ത്, ബ്രാഞ്ച് ഇൻ ചാർജ് മാരായ പ്രവീൺ പ്രകാശ്, ശ്രുതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.