സർക്കാറിന്നെതിരെ കെ.എസ്.എസ്.പി എ പ്രതിഷേധിച്ചു

Kannur

തളിപ്പറമ്പ: 19 ശതമാനം ക്ഷാമാശ്വാസ കുടിശിക അനുവദിക്കാത്തതിലും അനുവദിച്ച 5 ശതമാനത്തിൻ്റെ 40 മാസത്തെ കുടിശിക കവർന്നെടുത്തതിലും കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. തളിപ്പറമ്പ സബ്ട്രഷറിയിലേക്ക് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി ടി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.സുഖദേവൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ,സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, പി.കൃഷ്ണൻ, യു.നാരായണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ.എം മാത്യു, കെ.മധു, ബ്ലോക്ക് ജോ. സെക്രട്ടറി പി.എ കുര്യാക്കോസ് പ്രസംഗിച്ചു.

മാർച്ചിന് കുഞ്ഞമ്മ തോമസ്, വി.സി പുരുഷോത്തമൻ ,വി.വി ജോസഫ്, കെ.എസ് ശെൽവരാജ്, ഇ.വി സുരേശൻ, എം.വി നാരായണൻ നേതൃത്വം നൽകി.