പാലാ: വികസന വിഷയങ്ങളില്‍ രാഷ്ട്രീയമില്ലെന്നും സഹകരിക്കാന്‍ തയ്യാറെങ്കില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ താന്‍ തയ്യാറാണെന്നും പാലാ നഗരസഭയോട് മാണി സി കാപ്പന്‍ എം എല്‍ എ. പറഞ്ഞു. നഗരസഭയുടെ പുതിയ ഭരണ നേതൃത്വത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നാടിന്റെ വികസനത്തിനായി കൈ കോര്‍ക്കാന്‍ തയ്യാറാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. പല ഘട്ടങ്ങളിലും താന്‍ അനുവദിച്ച ഫണ്ടുകള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തെറ്റായ പ്രവണതയാണെന്നും കാപ്പന്‍ പറഞ്ഞു.
പാലായില്‍ കൊച്ചിടപ്പാടി കവീക്കുന്ന് റോഡിന് ആദ്യ ഘട്ടമായി അനുവദിച്ച ഒന്‍പത് ലക്ഷം രൂപയുടെ ടാറിംഗ് വേലയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്‍. രണ്ടാം ഘട്ടമായി പ്രസ്തുത റോഡിന് ഇരുപത് ലക്ഷം രൂപ കൂടി എം എല്‍ എ അനുവദിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ കൊച്ചിടപ്പാടി വാര്‍ഡില്‍ നഗരസഭ പദ്ധതിയില്‍ പെടുത്തി ടാറിംഗ് നടത്തിയ വിക്രം റോഡിന്റെയും മീനാറ റോഡിന്റെയും സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വ്വഹിച്ചു. വികസന വിഷയങ്ങളില്‍ കൊച്ചിടപ്പാടിയെ ചേര്‍ത്ത് പിടിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, മായ രാഹുല്‍, ഷീബാ ജിയോ, മുന്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തില്‍, എബി ജെ ജോസ്, വിനോദ് വേരനാനി, ജോസ് മുകാലയില്‍, തോമസുകുട്ടി മുകാല, ജോയി വടക്കേചാരംതൊട്ടിയില്‍,ബാബു കുഴിവേലില്‍, ജോജോ പൈകട, ജെയിംസ് ഓമ്പളളില്‍, ജോണി തെങ്ങുംപള്ളില്‍, ഷാജി മണ്ണൂരാംപറമ്പില്‍,ബിനോയി കിഴക്കേ വേലിക്കകത്ത്, മനോജ് കുരിശുംതൊട്ടിയില്‍, ബിനു കൊട്ടാരം വേലില്‍, ജിജി പുളിക്കല്‍, തൊമ്മച്ചന്‍ ചെരിയംപുറത്ത്,ടോമി കളപ്പുരയില്‍, ടോമി ആനപ്പാറയില്‍, ബൈജു ഇടത്തൊട്ടിയില്‍, തോമാച്ചന്‍ കദളിക്കാട്ടില്‍, ബേബി കുന്നത്ത്,ദിലീപ് മുകാല,സുലു തങ്കച്ചന്‍,ശശിധരന്‍ മുരിങ്ങയില്‍ , ബേബി ചാരംതൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.