നാഷണൽ കോളേജിൽ കേരളപ്പിറവി ദിനാഘോഷം പണ്ഡിറ്റ് രമേശ് നാരായൺ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ ഇൻസൈറ്റോ നാഷണൽ എന്ന വിദ്യാർഥി സമ്പർക്ക തുടർ പഠനപദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനാഘോഷം ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ ഉദ്ഘാടനം ചെയ്തു.

മനുഷ്യരിലുള്ള നന്മ മറ്റുള്ളവരിലെത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതം സഫലമാകുന്നെതെന്നും സംഗീതം ഇതിനുള്ള ഒരുപാധിയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എ ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിൻ ഡാനിയേൽ, ഉബൈദ്. എ, സുരേഷ് കുമാർ. എസ്.എൻ എന്നിവർ പങ്കെടുത്തു.