മംഗലാപുരം: ദൈവിക ദര്‍ശനങ്ങളുടെ സമാഹാരമായ ഖുര്‍ആന്‍ വിശ്വമാനവികത പുലരാന്‍ വഴി നിര്‍ദേശിക്കുന്നന്നെന്നും അവ ഏറ്റെടുക്കാന്‍ മാനവ സമൂഹം മുന്നോട്ടു വരണമെന്നും മംഗലാപുരം ഇസ് ലാഹി സംഗമം അഭിപ്രായപ്പെട്ടു.
ലോക നീതിക്കും മാനവികതകും നിരന്തരം പരിക്കേല്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രശക്തിയുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. വരുന്ന ജനവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടി യായി മംഗലാപ്പുരം കൊടകര്‍ നൂര്‍ മഹലില്‍ സംഘടിപ്പിച്ച ഇസ് ലാഹി സംഗമം കെ.എന്‍.എം മകര്‍കസുദ്ദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ: ഇസ്മായില്‍ കരിയാട്, പ്രൊഫ: അലി മദനി മൊറയൂര്‍ പ്രമേയ വിശദീകരണം നടത്തി, പി.എം റഹൂഫ് മദനി, അബ്ദുല്‍ ലത്തീഫ് മാഗ്ലൂര്‍, മുഹയുദ്ദീന്‍ മംഗലാപുരം, അബ്ദുറഹീം ഖുബ പ്രസംഗിച്ചു.