മുനമ്പം വിഷയത്തിൽ ഉടൻ പരിഹാരം കാണണം: തേറാട്ടിൽ കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി

Eranakulam

കൊച്ചി. മുനമ്പത്ത് അറുന്നൂറ്റി പത്ത് കുടുംബങ്ങൾ നേരിടുന്ന കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ ആരംഭിച്ച ജനകീയ സമരത്തിന് തേറാട്ടിൽ കോൺഗ്രസ് ജനകീയ കൂട്ടായ്മ എറണാകുളം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വക്താക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല രാജ്യമൊട്ടാകെ നിരവധി പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. വിലകൊടുത്തു വാങ്ങി വർഷങ്ങളായി താമസിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തിൽ ഇറക്കി വിടുന്ന നിയമങ്ങൾക്കെതിരെയാണ് മുനമ്പത്തെ ജനങ്ങൾ സമരം ചെയ്യുന്നത്. ഇത്തരം ജനകീയ സമരങ്ങൾക്ക് ഒപ്പം എന്നും മുന്നിൽ തേറാട്ടിൽ കോൺഗ്രസ് പ്രവർത്തകർ ഉണ്ടാവുമെന്ന് അവർ അറിയിച്ചു.