മലമ്പാമ്പിന്‍റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്

Eranakulam

കൊച്ചി: മലമ്പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. അളമ്പില്‍ വീട്ടില്‍ സന്തോഷിനെയാണ് മലമ്പാമ്പ് ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് എറണാകുളം കങ്ങരപ്പടിയില്‍ വീടിന് സമീപത്ത് പുല്ല് വെട്ടുന്നതിനിടെ സന്തോഷിനെ മലമ്പാമ്പ് വരിഞ്ഞ് മുറിക്കിയത്. സന്തോഷിന്റെ കാലില്‍ ചുറ്റിവരിഞ്ഞ പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നീക്കം ചെയ്യാനായത്.

മലമ്പാമ്പ് വരിഞ്ഞ് മുറുക്കിയതോടെ സന്തോഷിന്റെ കാല്‍മുട്ടിന് താഴെയുള്ള എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങി. മസിലുകള്‍ക്കും ഗുരുതര പരുക്കറ്റിട്ടുണ്ട്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ച സന്തോഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.