ദേശീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ കൺവെൻഷൻ ഇന്ന്

Thiruvananthapuram

തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി (RLM) കോഴിക്കോട് ജില്ലാ കൺവെൻഷൻ ഇന്ന് (നവംബർ 4-ന്) കോഴിക്കോട് അളഗാപുരി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്കു നടക്കും. ജില്ലാ പ്രസിഡണ്ട് അമ്പാടി വിശ്വനാഥൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ ഉദ്ഘാടനം ചെയ്യും.

പാർട്ടി മെബർഷിപ്പിൻ്റെ ജില്ലാതല വിതരണ ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറിമാരായ കളിപ്പാങ്കുളം ബാലചന്ദ്രൻ, ജിഷ R നായർ, പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട്, മഹിളാ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് ഗീതാ ദിനേശ്, എന്നിവർ സംസാരിക്കും.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധാകരൻ മലയിൽ, കല്ലിങ്കൽ വിനയ ദാസ് , C P സോമൻ, റിബിൻ വാഴകാട്ട്, ജനറൽ സെക്രട്ടറി പ്രമോദ് ചേവായൂർ, ജോയിൻ്റ് സെക്രട്ടറിമാരായ വിനീഷ് കുറ്റിക്കാട്ടൂർ, പി ടി വസന്തകുമാർ, ട്രഷറർ വിപിൻ പരമേശ്വരൻ തുടങ്ങിയവർ കൺവെൻഷനു നേതൃത്വം നൽകും.