തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങളും, കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി വാട്ടർ പ്യൂരിഫയറും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സമ്മാനിച്ചു.
കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനിച്ചത്. ശ്രീചിത്രാ ഹോമിലെ കുട്ടികൾ കോടതി സന്ദർശിച്ച വേളയിൽ അന്നത്തെ ജില്ലാ ജഡ്ജും, ഡി എൽ എസ് എ ചെയർമാനുമായിരുന്ന പി വി ബാലകൃഷ്ണനോട് പെൺകുട്ടികൾക്ക് വേണ്ട കായിക ഉപകണങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ഡി എൽ എസ് എ മുൻകൈയെടുത്ത് ഇവ കൈമാറിയത്.
ശ്രീചിത്രാ ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും, സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഉദ്ഘാടനം ചെയ്തു.
സംവാദാ കോഡിനേറ്റർ അഡ്വ സുഷാ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
എക്സൈസ് അസി: കമ്മീഷണർ കെ.ആർ അജയ്, ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിനി തോമസ്, എസ് പി ഗ്രാൻഡ് ഡേയ്സ് എംഡി അക്ഷയ , എസ് സാജൻ, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു. വി തുടങ്ങിയവർ സംസാരിച്ചു.