തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്ക്കൂൾ സംസ്ഥാന കലോത്സവത്തിൻ്റെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. ആൻസലൻ എം.എൽ.എയ്ക്ക് കൈമാറിക്കൊണ്ടാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ജനുവരി 15 മുതൽ 18 വരെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിൽ വച്ചു നടക്കുന്ന കലോത്സവത്തിൽ രണ്ടായിരത്തിലധികം കൗമാര പ്രതിഭകൾ പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാലിജ്.പി. ആർ , സീനിയർ ജോയിൻ്റ് ഡയറക്ടർ സീമ. കെ.എൻ, ഡെപ്യൂട്ടി ഡയറക്ടർ സുൽഫിക്കർ, കുളത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് ഉണ്ണികൃഷ്ണൻ നായർ. എ,കലോത്സവം സ്പെഷ്യൽ ഓഫീസർ കിരൺ. കെ.എസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ബൈജു. എസ്, സംഘാടക സമിതി ഭാരവാഹികളായ സജീവ് കുമാർ. ഒ.പി, അജിത്ത് ലാൽ. ജെ.എസ് എന്നിവർ പങ്കെടുത്തു. കൃഷ്ണപുരം സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂൾ വിദ്യാർത്ഥി ആദി നാഥാണ് ലോഗോ തയ്യാറാക്കിയത്.