തിരുവനന്തപുരം: സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരികെ പിടിക്കുന്നതിന്റേയും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വ ങ്ങൾക്കെതിരെ നിലകൊള്ളുന്ന തിന്റേയും ഭാഗമായി പാറശ്ശാല ഗ്രാമപഞ്ചായത്ത് പൊതു ഇടം എന്റേതും എന്ന ആശയം മുൻനിർത്തി ക്കൊണ്ട് നവംബർ 15 ന് “വനിത ജംഗ്ഷൻ” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.
പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നവംബർ 15 ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 12 മണി വരയാണ് വനിതാ ശാക്തീകരണ പ്രോഗ്രാം നടത്തുന്നത്. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചുസ്മിത അധ്യക്ഷയാകുന്ന ചടങ്ങി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റ്റി.അനിതാറാണി സ്വാഗതം ആശംസിക്കും.
IMG പ്രൊഫസറും ജൻഡർ നോഡൽ ഓഫീസറുമായ IMG ഡോ. അനിഷ്യ ജയദേവ് പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കും. വി.ആർ.സലൂജ (ചെയർപേഴ്സൺ, ആരോഗ്വ വിദ്വാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത്) മുഖ്യാതിഥിയാകും.
ഡോ.ടിസ്സി മറിയം തോമസ് (അസി. പ്രൊഫസർ കേരള യൂണിവേഴ്സിറ്റി, എഴുത്തുകാരി) മുഖ്യ പ്രഭാഷണവും കവിതറാണി രഞ്ജിത്ത് (ICDS ജില്ലാ പ്രോഗ്രാം ഓഫിസർ, വനിത ശിശുവികസന വകുപ്പ്), വിനുതകുമാരി (ചെയർപേഴ്സൺ, ക്ഷേമകാര്വ സ്റ്റാന്റിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത്), വീണ.എസ് (ചെയർപേഴ്സൺ, ആരോഗ്വ വിദ്വാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത്), സബൂറബിവി (CDS ചെയർ പേഴ്സൺ) എന്നിവർ ആശംസാ പ്രസംഗവും സോണി എസ്. ആർ (ICDS സൂപ്പർവൈസർ, വനിത ശിശുവികസന വകുപ്പ്) കൃതജ്ഞതയും അർപ്പിക്കും. വനിത സംഗമത്തിൽ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ സ്ത്രീരത്നങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ‘പൊതു ഇടം എന്റേതും’ എന്ന വിഷയം ബീനമോൾ എസ്.ജി വിവരണം നടത്തും.
‘പ്രഥമശുശ്രൂഷ’ എന്ന വിഷയം കേരള ഫയർ ഫോഴ്സ് രംഗത്ത് അവതരിപ്പിക്കും. സമത്വമുള്ളൊരു നാളേയ്ക്കായി കൈകോർക്കുന്നതിനും രാത്രി 12 മണിക്ക് നടത്തുന്ന രാത്രി നടത്തത്തിൽ പങ്കാളിയാകുന്നതിനും, ഗ്രാമപഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളേയും വനിത ജംഗ്ഷനിൽ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത പറയുന്നു.