ആലപ്പുഴ: മണ്ഡലം എം ജി എം,കെ എൻ എം മർക്കസു ദ്ദഅവ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് വലിയകുളം ഉമ്മു സല്ലി ഓഡിറ്റോറിയത്തിൽ നടന്നു. ഖുർആനിൽ നിന്ന് ഷാക്കത്ത് സാഹിബും മുബാറക് അഹമ്മദ് പ്രവർത്തന റിപ്പോർട്ടും സ്വാഗതവും പറഞ്ഞു. സൗത്ത് സോൺ സെക്രട്ടറി സലീം കരുനാഗപ്പള്ളി സോണൽ മീറ്റ് ഉദ്ഘാടനം ചെയ്തു ഷെമീർ ഫലാഹി ഉത്ബോധന പ്രഭാഷണം നിർവഹിച്ചു. ആലപ്പുഴ ജില്ലാ ഇലക്ഷൻ ഓഫീസർ എ. പി. നൗഷാദ് തെരഞ്ഞെടുപ്പ് വിശദീകരണം നൽകി സലീം കരുനാഗപ്പള്ളി കെ എൻ എം, എം ജി എം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കി.
കെ എൻ എം മണ്ഡലം പ്രസിഡന്റ് ആയി പി. നസീർ സെക്രട്ടറിയായി കലാമുദീൻ, ട്രഷററായി നെജി മോൻ എന്നിവർ അടങ്ങുന്ന 30 അംഗ കമ്മിറ്റി 2025-2027 കാലയളവിലേക്കായി ഐക്യകണ്ടേനെ തെരഞ്ഞെടുത്തു. വൈ. പ്രസിഡന്റ് മാരായി സാഹിബ്ജാൻ, ഗഫുർ റാവുത്തർ, പി. ബഷീർ ജോ. സെക്രട്ടറിമാരായി മനോജ്, എസ്. എം. ഷെജീർ, സിജു ഷംസുദീൻ കമ്മിറ്റി അംഗങ്ങളായി ഷെമീർ ഫലാഹി, എ. പി. നൗഷാദ്, അൻസിൽ മുഹമ്മദ് ജഹാസ്, മുബാറക് അഹമ്മദ്, എ. എം. നസീർ, മൻസൂർ, ഷൈജൻ, Dr. അസ്ലം, വൈ. കബീർ, സൈഫുദ്ധീൻ, അഷറഫ്, ഹബീബുള്ള, ഷെഫീഖ് കബീർ, മുബാറക് കബീർ, മൻസൂർ സുലൈമാൻ, ഷാനവാസ് ഷംസുദീൻ, നസീർ മണ്ണഞ്ചേരി, Dr. ബേനസീർ കോയ തങ്ങൾ, സഫല നസീർ ഷെരീഫത്തു ബീവി, വഹീദ നൗഷാദ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
എം ജി എം ആലപ്പുഴ മണ്ഡലം പ്രസിഡന്റായി ഷെഫീല മുബാറക്, സെക്രട്ടറി ഷൈനി ഷെമീർ, ട്രഷറർ ഷെമി ഗഫൂർ എന്നിവരടങ്ങുന്ന 28 അംഗ കമ്മിറ്റിയെയും 2025 – 2027 കാലയളവിലേക്കായി തെരഞ്ഞെടുത്തു.
വൈ. പ്രസിഡന്റ് ആയി നസീമ കബീർ, സഫല നസീർ, ജോ. സെക്രട്ടറി റിനു ഷെജീർ, ഫാത്തിമ മൻസൂർ അംഗങ്ങളായി Dr. ബേനസീർ കോയ തങ്ങൾ, ഷെരീഫത് ബീവി, സജിത സജീത്, സനൂജ, സഫർണ, ഷീബ കലാം, സഫീന നഹാസ്, സുരിയത്, സറീന അഫ്സൽ, ഖദീജ, സൗമിയത്, മറിയം, സബീറ, വഹീദ നൗഷാദ്, റാഷിദ നസീർ, സജ്ന സൈഫുദ്ധീൻ, മുബീന നൗഫൽ, റഷീദ ബീവി, ഹൻസി, സറീന നിഷാദ് എന്നിവരെ തെരഞ്ഞെടുത്തു.
ആശംസകൾ നേർന്നു കൊണ്ട് ഐ എസ് എം ആലപ്പുഴ ജില്ലാ സെക്രട്ടറി അൻസിൽ, എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ മദനിയ ഷിഫാ ഫാത്തിമ എന്നിവർ സംസാരിച്ചു സെക്രട്ടറി കലാമുദീൻ യോഗത്തിന് നന്ദി പറഞ്ഞു.