ആലപ്പുഴ: ആത്മീയ സംസ്‌കരണവും ക്ഷമതയും നേടിയെടുക്കാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന അവസരമായി റമദാന്‍ വ്രതശുദ്ധിയെ എടുക്കണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ യോഗം അഭിപ്രായപ്പെട്ടു. കെ എന്‍ എം. മര്‍ക്കസുദ്ദഅവ ആലപ്പുഴ ജില്ലയില്‍ നടക്കുന്ന റമദാന്‍ പ്രവര്‍ത്തനത്തെ കുറിച്ച് ജില്ലാ നേതാക്കള്‍ അറിയിച്ചു. റമദാനിലൂടെ റയ്യാനിലേക്ക് എന്ന സന്ദേശമുണര്‍ത്തി റമദാന്‍ കാലപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും സംസ്ഥാന സമിതി നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മണ്ഡലങ്ങളായ ആലപ്പുഴയിലും, ആരുരിലും കൂടുതല്‍ ഊര്‍ജസ്വലമാക്കാനും ഇതിനുള്ള കര്‍മ പരിപാടികള്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
സാമൂഹിക സേവനങ്ങള്‍, സൗഹൃദം സമൂഹ ഇഫ്താര്‍ സംഗമങ്ങള്‍, നിര്‍ധനരായ രോഗികള്‍ക്കുള്ള മരുന്ന് വിതരണവും സാമ്പത്തിക ചിക്കത്സ സഹായങ്ങള്‍, ആത്മീയ സംസ്‌കരണ പഠനക്ലാസുകള്‍ വിവിധ ശാഖകളിലും ഇഫ്താര്‍ സംഗമത്തോട് കൂടി മറ്റ് റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം വിതരണവും പഠനവും, മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകള്‍ ഓണ്‍ ലൈന്‍ ആയും ഓഫ് ലൈന്‍ ആയും സംഘടിപ്പിക്കുന്നുണ്ട്.
ആലപ്പുഴയില്‍ റമദാന്‍ പഠനക്ലാസുകള്‍ക്ക് ഇര്‍ഷാദ് സ്വലാഹി, ഷിയാസ് സലഫി, ഹുസൈന്‍ സ്വലാഹി എന്നിവരും ആലപ്പുഴ വലിയകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ മസ്ജിദ് റഹ്മയിലും ആലപ്പുഴ സലഫി ശാഖയുടെ ആഭിമുഖ്യത്തില്‍ സക്കരിയ ബസാര്‍ കച്ചി മേമന്‍ ഹാളില്‍ യുവ വാഗ്മി അദ്‌നാന്‍ ഹാദിയും ശാഖിറ ഷാജഹാനും ടൗണ്‍ ശാഖയില്‍ ഷെമീര്‍ ഫലാഹിയും മണ്ണഞ്ചേരിയില്‍ ഇബ്രാഹിം മദനി എടവനക്കാട്, എം ജി എം സലഫി ശാഖയില്‍ ശാഖിറ ഷാജഹാനും എം ജി എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം ബുസ്താനിയുടെ പ്രഭാഷണവും ഐ എസ് എം സംഘടിപ്പിക്കുന്ന തസ്‌കിയത് പഠന ക്ലാസ്സും ദീനി പ്രവര്‍ത്തന രംഗത്ത് പുതുഉണര്‍വ് ലഭിക്കുവാന്‍ കാരണമായിട്ടുണ്ട്.
സക്കാത്ത് ശേഖരണവും വിതരണവും നിരവധി പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാനും ഈ റമദാന്‍ കാല പ്രവര്‍ത്തനത്തില്‍ സാധിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തനം ലക്ഷ്യം വെച്ച് സംസ്ഥാന സമിതി നിര്‍ദേശിച്ച സാമ്പത്തിക ശേഖരണത്തിനായുള്ള അല്‍ജാരിയ ബോക്‌സ് ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ വിതരണം ചെയ്തു. പുതിയ സംരഭങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലയില്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ പ്രവര്‍ത്തനം വ്യാപിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.