ബാംഗ്ലൂർ : ഒരു ധർമ്മ ശാസ്ത്രവും മതനിയമവും പാലിക്കാതെ യുവ തലമുറയെ വളർത്താൻ ശ്രമിക്കുന്ന സ്വതന്ത ചിന്തകർ കുടുംബങ്ങളിൽ അസ്വസ്ഥയും അശാന്തിയും പടർത്തുകയാണെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ബാംഗ്ലൂർ കെ.എം.സി.സി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് വെക്കാനും സ്വതന്ത്രചിന്ത കാരണമാവുന്നുണ്ട്. മാതാപിതാക്കളും മക്കളും തമ്മിൽ ജൈവശാസ്ത്രത്തിന്നും രസതന്ത്രത്തിന്നുമപ്പുറമുള്ള ആത്മീയവും വൈകാരികവുമായ ബന്ധങ്ങൾക്ക് അവർ വില കല്പിക്കുന്നില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങളും വിനോദങ്ങളും സാമ്പത്തിക സമ്പാദ്യവും മാത്രമാണവർ ലക്ഷ്യമാക്കുന്നത്. അത് കൊണ്ട് തന്നെ പ്രായമായ അച്ഛനമ്മമാരെ തെരുവിലിറക്കുകയും അവരെ വൃദ്ധസദത്തിലയക്കുകയും ചെയ്യുന്നവ പ്രണത വർദ്ധിച്ച് വരികയാണ്. ശരിയായ ദൈവവിശ്വാസവും ധാർമ്മിക മൂല്യങ്ങൾ പാലിച്ചുള്ള ജീവിതവുമാണ് മനുഷ്യർക്ക് സമാധാനവും സ്വസ്ഥതയും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.


വനിതാ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻ്റ് ഫാത്തിമാ മുസഫർ ചെന്നൈ മുഖ്യാതിഥിയായി. ശമീമ ഇസ്ലാഹിയ്യ കണ്ണൂർ കുടുംബ ജീവിതം എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചു.