വർഗീയത വളർത്തുന്ന രാഷ്ട്രീയ പ്രചാരണം അപകടകരം: കെഎൻഎം

Kannur

കണ്ണൂർ: വർഗീയതയും വിഭാഗീയതയും വളർത്തിക്കൊണ്ട് സമൂഹത്തെ വിഭജിച്ചുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് അപകടകരമായ പ്രവണതയാണെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. കെ എൻ എം കണ്ണൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുകളിൽ വർഗീയശക്തികളുടെ സ്വാധീനം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. വർഗീയത പരത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പ്രീണന പ്രവർത്തനങ്ങളിലും രാഷ്ട്രീയ കക്ഷികൾ മാറി നിൽക്കണമെന്നും കെഎൻഎം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് ഡോ അബ്ദുറഹിമാൻ കൊളത്തായി അധ്യക്ഷനായി. അബ്ദുറഹിമാൻ മാസ്റ്റർ ഉളിയിൽ, റഷീദ് ചാലാട്, കെ നിസാമുദ്ദീൻ, മുഹമ്മദ് വാരം, ഡോ ഫാറൂഖ്, മുഹമ്മദ് വാരം, നിഷാൻ ടമിടോൺ, മുഹമ്മദ് മുണ്ടേരി, കെ വി സലീം പ്രസംഗിച്ചു.