ഭാരതസഭയ്ക്ക് ഉണര്‍വ്വേകുന്ന ധന്യമുഹൂര്‍ത്തങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Eranakulam

കൊച്ചി: മാര്‍ ജോസഫ് കൂവക്കാട് കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാളായി അഭിഷിക്തനായപ്പോള്‍ ആഗോളസഭയോടൊപ്പം ഭാരതസഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കും കൂടുതല്‍ ആത്മീയ ഉണര്‍വ്വേകുന്ന ധന്യമുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കപ്പെട്ടതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

വൈദിക ശുശ്രൂഷയില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഒരാള്‍ ഉയര്‍ത്തപ്പെട്ട് അഭിഷിക്തനാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. സീറോ മലബാര്‍ സഭയോടുള്ള ഫ്രാന്‍സീസ് പാപ്പായുടെ കരുതലും സ്‌നേഹവും ഊഷ്മള ബന്ധവും ഇതില്‍ നിന്ന് വളരെ വ്യക്തമാണ്. കൂടുതല്‍ ഐക്യത്തോടും അനുരഞ്ജനത്തോടുംകൂടി വിശ്വാസതീക്ഷ്ണതയില്‍ പ്രവര്‍ത്തനനിരതരാകുവാനും ആഗോള കത്തോലിക്കാസഭയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുവാനും വത്തിക്കാന്‍ നല്‍കുന്ന സൂചനകള്‍ വിശ്വാസിസമൂഹം ഏറ്റുവാങ്ങണം. ഭാരതത്തിലെ അല്മായ സമൂഹത്തിന്റെയൊന്നാകെ സ്‌നേഹവും ആദരവും ആശംസകളും കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിന് നേരുന്നുവെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.