തെറ്റിദ്ധാരണകൾ മാറ്റുവാൻ സമൂഹത്തിൽ വ്യാപകമായി സംവാദങ്ങൾ നടക്കണമെന്ന് ചരിത്രകാരൻ ഡോ. കെ ഗോപാലൻകുട്ടി

Kozhikode

കോഴിക്കോട് : തെറ്റിദ്ധാരണകൾ മാറ്റുവാൻ സമൂഹത്തിൽ വ്യാപകമായി സംവാദങ്ങൾ നടക്കണമെന്ന് ചരിത്രകാരൻ ഡോ. കെ ഗോപാലൻകുട്ടി. വായനാ ബുക്സ് പ്രസിദ്ധീകരിച്ച ലക്നൗ ടു കേരള ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം ഡോ. ജമാലുദ്ദീൻ ഫാറൂഖിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം

അജ്ഞതയിൽ നിന്നാണ് സമൂഹത്തിൽ തെറ്റിദ്ധാരണകൾ വ്യാപകമാകുന്നത്. ഇവ തിരുത്തുവാൻ സംവാദങ്ങൾക്കാണ് സാധിക്കുക.ആദ്യകാലം മുതലേ ഇന്ത്യൻ സമൂഹത്തിൽ സംവാദങ്ങൾ വ്യാപകമായിരുന്നു.

കാഞ്ചിപുരത്ത് ജൈന ,ജസ്യൂട്ട് പുരോഹിതന്മാർ നടത്തിയ സംവാദങ്ങൾ ചരിത്രത്തിൽ ഇതിൻ്റെ ഉദാഹരണമാണ്. അക്ബർ ചക്രവർത്തി സംവാദങ്ങൾക്കായി ഇബാദത്ത് ഘാന എന്ന മന്ദിരം നിർമ്മിച്ചിരുന്നു.ഇന്ന് സംവാദങ്ങൾ തീരെ ഇല്ലാതായി മാറിയിരിക്കുന്നു എന്നതാണ് നമ്മുടെസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നവോത്ഥാനം എന്നത് പാശ്ചാത്യ സമൂഹത്തിന്റെ സംഭാവനയല്ല. മറിച്ച് ഇന്ത്യയടക്കമുള്ള പൗരസ്ത്യ ദേശങ്ങളുടെ കണ്ടെത്തലാണ്. ഇസ്ലാം എന്നാൽ ജിഹാദി ,മത തീവ്രവാദി എന്ന രീതിയിലുള്ള മുൻവിധികൾ ബോധപൂർവ്വം ചിലർ ഉണ്ടാക്കിയെടുക്കുകയാണ്. അതിനു പിന്നിൽ താല്പര്യങ്ങളുണ്ട്.

ഓരോ യഥാർത്ഥ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ് ഈ തെറ്റിദ്ധാരണയെ തിരുത്തുക എന്നത് അതിന് ലക്നൗ ടു കേരള പോലുള്ള കൃതികൾക്ക് സാധിക്കുമെന്നാണ് ഇതിന്റെ ആദ്യ വായനയിൽ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ റഷീദ് ഉഗ്രപുരം അധ്യക്ഷത വഹിച്ചു അബ്ദുൽ നാസർ നദവി, നവാസ് പൂനൂർ, ഷാജു ഭായ് ശാന്തിതീരം,,കെ ജമാലുദ്ദീൻ ഫാറൂഖി എന്നിവർ സംസാരിച്ചു.
മജീദ് പുളിക്കൽ സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു. ഖദീജ ചാലിയം പ്രാർത്ഥന ആലപിച്ചു.